മുഖസൗന്ദര്യത്തിന് ഇതാ ചില പ്രകൃതിദത്ത മാര്‍ഗങ്ങള്‍
നിങ്ങളുടെ ചര്‍മ്മ വെല്ലുവിളികള്‍ക്ക് പ്രകൃതിദത്തമായ പ്രതിവിധികള്‍ തേടുകയാണോ? മുഖക്കുരു, കറുത്ത വൃത്തങ്ങള്‍, വരണ്ട ചര്‍മ്മം എന്നിവയാണ് ചര്‍മ്മത്തിലെ ഏറ്റവും സാധാരണമായ ആരോഗ്യപ്രശ്‌നങ്ങളില്‍ ചിലത്.
മാറിക്കൊണ്ടിരിക്കുന്ന സീസണുകള്‍, മലിനീകരണം അല്ലെങ്കില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ എന്നിവ കാരണം ഇത് സംഭവിക്കാം. പലപ്പോഴും ഈ വെല്ലുവിളികള്‍ക്കുള്ള ഉല്‍പ്പന്നങ്ങളും ചികിത്സകളും ചെലവേറിയതാണ്. പക്ഷേ, ചെലവ് കുറഞ്ഞതും വീട്ടിലുണ്ടാക്കാന്‍ എളുപ്പമുള്ളതുമായ അത്ഭുതകരമായ പ്രതിവിധികളും പ്രകൃതി വാഗ്ദാനം ചെയ്യുന്നുണ്ട്. ഏറ്റവും സാധാരണമായ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കുള്ള ചില പരിഹാരമാര്‍ഗങ്ങള്‍ പറയാം.
മഞ്ഞള്‍- കറ്റാര്‍ വാഴ ഫെയ്‌സ് മാസ്‌ക് സെന്‍സിറ്റീവ് ചര്‍മ്മത്തിന് സ്വപ്‌നതുല്യമായ മാറ്റം വരുത്തും. കറ്റാര്‍വാഴയുടെ കറയെ കുറിച്ച് ആശങ്കയുണ്ടെങ്കില്‍, മിശ്രിതം പ്രയോഗിക്കുന്നതിന് മുമ്പ് നിങ്ങളുടെ ചര്‍മത്തിന് പ്രിയപ്പപെട്ട രണ്ട് തുള്ളി എണ്ണ കൂടി ചേര്‍ക്കുക. ബദാം ഓയിലും നാരങ്ങാനീരും കലര്‍ത്തുന്നതാണ് കറുത്ത വൃത്തങ്ങളെ ചികിത്സിക്കാന്‍ പരീക്ഷിച്ച മറ്റൊരു പ്രതിവിധി. നാരങ്ങാനീരിന്റെ സജീവ ഘടകമാണ് അസ്‌കോര്‍ബിക് ആസിഡ്, മറ്റ് പോഷകങ്ങള്‍ക്കൊപ്പം ഇത് മുഖം ഡ്രൈ ആകുന്നത് തടയും. ് തേനും വെളിച്ചെണ്ണയും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നതും നല്ലതാണ്. സെന്‍സിറ്റീവ് ചര്‍മ്മത്തിന് ഇത് അത്യുത്തമം